Question:
ഇന്ത്യയിൽ നൃത്തരൂപങ്ങൾക്കു ക്ലാസിക്കൽ പദവി നൽകുന്നതാര്?
Aകേന്ദ്ര സംഗീത നാടക അക്കാദമി
Bകേരള നാടക അക്കാദമി
Cകലാമണ്ഡലം
Dഇവയൊന്നുമല്ല
Answer:
A. കേന്ദ്ര സംഗീത നാടക അക്കാദമി
Explanation:
🔳ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച കലാപരിപാടികൾക്കായുള്ള ദേശീയ തലത്തിലുള്ള അക്കാദമിയാണ് കേന്ദ്ര സംഗീത നാടക അക്കാദമി (ഇംഗ്ലീഷിൽ നാഷണൽ അക്കാദമി ഓഫ് മ്യൂസിക്, ഡാൻസ് ആൻഡ് ഡ്രാമ). 🔳1952 മേയ് 31-ന് ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥാപിച്ച ഇതിന്റെ ആദ്യ ചെയർമാനായി ഡോ. പി.വി. രാജമന്നാർ നിയമിതനായി. 🔳1953 ജനുവരി 28 ന് പാർലമെന്റ് ഹൗസിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഇത് ഉദ്ഘാടനം ചെയ്തു.