കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?
Aസി കെ അബ്ദുൾ റഹീം
Bബി അശോക്
Cമിനി ആന്റണി
Dജി ആർ അനിൽ
Answer:
A. സി കെ അബ്ദുൾ റഹീം
Read Explanation:
ഇന്ത്യയിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ജിവനക്കാരുടെ സേവന സംബന്ധമായ തർക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
ഭരണനിർവ്വഹണ നിയമത്തിലെ (Administrative Law) പ്രധാന ഘടകങ്ങളിലൊന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
ഇന്ത്യൻ ഭരണഘടനയുടെ 323 (എ) അനുഛേദപ്രക്രാരം ഗവൺമെന്റിന് പൊതുസേവന സംവിധാനത്തിലെ നിയമനങ്ങളും സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്തുവാനുള്ള അധികാരമുപയോഗിച്ച് ഇന്ത്യാഗവൺമെന്റ് 1985 -ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നടപ്പാക്കി.
ഇതിന്റെ ഭാഗമായി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ സ്ഥാപിക്കപ്പെട്ടു. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ രൂപീകരിച്ചുവരുന്നു.
കേരള സംസ്ഥാനത്തെ ജിവനക്കാരുടെ പരാതികൾക്ക് വിധികൽപ്പിക്കുന്നതിനായുള്ള സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2010 ആഗസ്റ്റ് 26ന് ഗസറ്റ് വിജ്ഞാപന പ്രകാരം നിലവിൽ വന്നു