Question:

ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് ആരാണ് ?

Aമണിശങ്കർ അയ്യർ

Bജയ്പാൽ റെഡ്ഡി

Cടി ആർ ബാലു

Dഹൻസ് രാജ് അഹിർ

Answer:

D. ഹൻസ് രാജ് അഹിർ

Explanation:

ദേശീയ പിന്നോക വിഭാഗ കമ്മിഷൻ (National commission for backward classes (NCBC))

  • സുപ്രീം കോടതിയുടെ മണ്ഡൽ വിധിന്യായത്തെ (1992) തുടർന്ന് 1993 - ലാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ രൂപവത്കരിച്ചത്.
  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായിരുന്നു.
  • 2018 ലെ 102-ാം ഭരണഘടന ഭേദഗതിയോടെ ഭരണഘടനാ പദവി ലഭിച്ചു.
  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് -   അനുച്ഛേദം 338 B

അംഗങ്ങൾ :

  • കമ്മീഷനിൽ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരെ കൂടാതെ 3 അംഗങ്ങളുണ്ട്. 
  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. 
  • ഇവരുടെ കാലാവധി   -  മൂന്നു വർഷം

ദേശീയ പിന്നാക്ക വിഭാഗത്തിന്റെ  ചുമതലകൾ 

  • പിന്നോക്ക വിഭാഗക്കാരുടെ സാമ്പത്തികവും സാമൂഹികവുമായ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയും അതിനു വേണ്ടി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക 

  • പിന്നാക്ക വിഭാഗക്കാരുടെ പരാതികളിൽ അന്വേഷണം നടത്തുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക. 

  • പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനുവേണ്ടി കേന്ദ്രമോ സംസ്ഥാനമോ കൊണ്ടുവരുന്ന  പദ്ധതികളിൽ അംഗമാവുകയും ആ പദ്ധതികൾ നടപ്പിലാക്കുന്നതിന് സർക്കാറിന് വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്യുക.

  • കമ്മീഷന്റെ പ്രവർത്തന റിപ്പോർട്ട് വർഷംതോറും രാഷ്ട്രപതിക്കു സമർപ്പിക്കുക.
  • രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന റിപ്പോർട്ട് രാഷ്ട്രപതി പാർലമെന്റിൽ അവതരിപ്പിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു.

  • സെൻട്രൽ ഗവൺമെന്റ് /സ്റ്റേറ്റ് ഗവൺമെന്റ് പിന്നോക്ക വിഭാഗക്കാരും ആയി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ അത് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷനുമായി  ചർച്ചചെയ്താണ് തീരുമാനമെടുക്കുന്നത്. 

Related Questions:

യു എ ഇ യിൽ നടക്കുന്ന 2023 മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?

2023 മാർച്ചിൽ ഇന്ത്യയിലാദ്യമായി മെഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ പുറത്തിറങ്ങിയ നഗരം ഏതാണ് ?

ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന 2023 യോഗ മഹോത്സവത്തിന് വേദിയായ നഗരം ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ Snow Leopard Conservation സെൻറർ നിലവിൽ വന്നത് എവിടെ ?