ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ് ?
Aലോകസഭാ സ്പീക്കർക്ക്
Bകേന്ദ്ര സർക്കാരിന്
Cരാഷ്ട്രപതിക്ക്
Dപ്രധാനമന്ത്രിക്ക്
Answer:
B. കേന്ദ്ര സർക്കാരിന്
Read Explanation:
1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമെൻ ആക്ടിനു കീഴിൽ 1992 ജനുവരി 31-ന് നിലവിൽ വന്ന കമ്മീഷനാണ് ദേശീയ വനിതാ കമ്മീഷൻ
ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
സ്ത്രീകൾക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുക, നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുക, സ്ത്രീകളുടെ പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാവുക തുടങ്ങിയവയാണ് കമ്മീഷന്റെ ലക്ഷ്യങ്ങൾ
ഒരു ചെയർപേഴ്സണും അഞ്ച് അംഗങ്ങളുമാണ് കമ്മീഷനിലുള്ളത്. മൂന്നുവർഷമോ 65 വയസ്സോ ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി.
ആദ്യ ചെയർപേഴ്സൺ ജയന്തി പട്നായിക് ആയിരുന്നു.
ദേശീയ വനിതാ കമ്മീഷന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് കേന്ദ്രസർക്കാരിനാണ്