Question:

അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്?

Aജലാലുദ്ദീന്‍ ഖില്‍ജി

Bഅലാവുദ്ദീന്‍ ഖില്‍ജി

Cമാലിക് കഫൂര്‍

Dമുബാറക്ഷാ

Answer:

B. അലാവുദ്ദീന്‍ ഖില്‍ജി

Explanation:

  • ഖില്‍ജി രാജവംശത്തിലെ പ്രമുഖനായ ഭരണാധികാരിയാണ്‌ അലാവുദ്ദീന്‍ ഖില്‍ജി. 
  • അലാവുദ്ദീന്‍ ഖില്‍ജിയാണ്‌ ഇന്ത്യയിലാദ്യമായി വിലനിയന്ത്രണവും കമ്പോളനിയന്ത്രണവും' ഏര്‍പ്പെടുത്തിയത്‌. 
  • അലാവുദ്ദീന്‍ ഖില്‍ജിയുടെ ആസ്ഥാനകവിയായിരുന്നു അമീര്‍ഖുസ്റു.
  • ഡല്‍ഹിയിലെ സിറ്റിഫോര്‍ട്ട്‌, 'ആലയ്ദര്‍വാസ്‌' എന്നിവ പണികഴിപ്പിച്ചത്‌ ഖില്‍ജിയാണ്‌.
  • തപാല്‍സമ്പ്രദായം, മതേതരത്വനയം, ജാഗിര്‍ദാരി സമ്പ്രദായത്തിനെതിരായ നടപടികൾ എന്നിവ അലാവുദ്ദീന്‍ ഖില്‍ജി നടപ്പിലാക്കിയിരുന്നു.

Related Questions:

'സതി' എന്ന അനാചാരം നിർത്തലാക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മഹാൻ ആര്?

വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണർ ജനറൽ?

ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ആര് ?

ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്?