Question:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ഉദ്‌ഘാടനം ചെയ്തത് ആരാണ് ?

Aനരസിംഹറാവു

Bസെയിൽ സിംഗ്

Cവിപി സിംഗ്

Dമൻമോഹൻ സിംഗ്

Answer:

D. മൻമോഹൻ സിംഗ്

Explanation:

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

  • ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി.
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2005 സെപ്റ്റംബർ
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2 (പത്താം പഞ്ചവത്സര പദ്ധതി)
  • MGNREGP ഉദ്‌ഘാടനം ചെയ്തത് - മൻമോഹൻ സിംഗ് (ആന്ധ്രപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ബന്ദിലപ്പള്ളി ഗ്രാമത്തിൽ)

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി എന്ന് പുനർനാമകരണം ചെയ്തത് - 2009 ഒക്ടോബർ 2
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഘടൻ
  • തൊഴിലുറപ്പ് പദ്ധിതിയുടെ പിതാവ് - ജീൻ ഡ്രെസെ (ബെൽജിയം)

  • MGNREGPയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് - ഗ്രാമപഞ്ചായത്ത് 
     
  • MGNREGPയുടെ ഗവേഷണ പഠനങ്ങൾ ഉൾപ്പെടുന്ന ഗ്രന്ഥസമാഹാരം - MGNREGA Sameeksha 
     
  • MGNREGPയിൽ ലയിപ്പിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതി - ഗ്രീൻ ഇന്ത്യ 
  • MGNREGPയിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന സംവിധാനം - Job Card
     
  • കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഈ പദ്ധിതി അറിയപ്പെടുന്നത് - അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി

Related Questions:

Pradhan Mantri Adharsh Gram Yojana was launched by _____ Government

പ്രധാൻമന്ത്രി ജൻധൻ യോജന (PMJDY) യുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി. 

iI) രാജ്യത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനുള്ള പദ്ധതി. 

iII) നേരിട്ടുള്ള സമഗ്ര സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതി. 

താഴെപ്പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക. 

അസംഘടിത തൊഴിലാളികളുടെ വിവരം ശേഖരിക്കുന്ന പോർട്ടലാണ് ?

മുദ്ര ബാങ്ക് സഹായം ചെയ്യുന്നത് :

ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ബാലിക സമൃദ്ധി യോജന ആരംഭിച്ചത് ?