Question:

ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?

Aആചാര്യ വിനോബാ ഭാവെ

Bദാദാബായ് നവറോജി

Cഹോമി ജെ. ഭാഭ

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

A. ആചാര്യ വിനോബാ ഭാവെ

Explanation:

ആചാര്യ വിനോബ ഭാവെ

  • ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും സർവ്വോദയ പ്രസ്ഥാനത്തിന്റെ വക്താവും
  • 'പൗനാറിലെ സന്യാസി' എന്നാണ് വിനോബാഭാവെയെ വിശേഷിപ്പിക്കുന്നത്.
  • 1924ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി വിനോബാ കേരളത്തിലെത്തിയിരുന്നു.
  • 1940ൽ ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ അദ്ദേഹം ഒന്നാമത്തെ ഭടനായി തിരഞ്ഞെടുത്തത് വിനോബായെ ആയിരുന്നു.
  • 1948ൽ തെലുങ്കാന സന്ദർശിച്ച് പ്രസിദ്ധമായ ഭൂദാനപ്രസ്ഥാനത്തിനു രൂപം നൽകി.
  • ഗാന്ധിജിയുടെ മരണാന്തരം സർവ്വോദയപ്രസ്ഥാനത്തിന് അദ്ദേഹം രൂപം കൊടുത്തു. 
  • 1982ൽ മരണാന്തര ബഹുമതിയായി ഭാരതരത്നവും ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.



Related Questions:

ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ്?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളെ പരിഗണിക്കുക ?

  1. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം 1745 മുതൽ മുതൽ1747 വരെ ആയിരുന്നു.
  2. യൂറോപ്പിലുണ്ടായ ആംഗ്ലോ ഫ്രഞ്ച് യുദ്ധത്തിൻറെ പരിണത ഫലമായിരുന്നു ഒന്നാം കർണാട്ടിക് യുദ്ധം.

1857ലെ മഹത്തായ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം കൊടുത്ത നേതാവ്?

'Tatavabodhini Patrika' promoted the study of India's past,in which language ?

താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?