Question:

‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?

Aവിനോബാഭാവെ

Bബാബാ ആംതേ

Cഗുരുനാനാക്ക്‌

Dഗാന്ധിജി

Answer:

A. വിനോബാഭാവെ

Explanation:

ആചാര്യ വിനോബ ഭാവെ

  • ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും സർവ്വോദയ പ്രസ്ഥാനത്തിന്റെ വക്താവും
  • 'പൗനാറിലെ സന്യാസി' എന്നാണ് വിനോബാഭാവെയെ വിശേഷിപ്പിക്കുന്നത്.
  • 1924ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി വിനോബാ കേരളത്തിലെത്തിയിരുന്നു.
  • 1940ൽ ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ അദ്ദേഹം ഒന്നാമത്തെ ഭടനായി തിരഞ്ഞെടുത്തത് വിനോബായെ ആയിരുന്നു.
  • 1948ൽ തെലുങ്കാന സന്ദർശിച്ച് പ്രസിദ്ധമായ ഭൂദാനപ്രസ്ഥാനത്തിനു രൂപം നൽകി.
  • ഗാന്ധിജിയുടെ മരണാന്തരം സർവ്വോദയപ്രസ്ഥാനത്തിന് അദ്ദേഹം രൂപം കൊടുത്തു. 
  • 1982ൽ മരണാന്തര ബഹുമതിയായി ഭാരതരത്നവും ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.




Related Questions:

പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുത്തത് ?

രവീന്ദ്രനാഥ ടാഗോറും ദേശീയഗാനവും എന്ന വിഭാഗത്തിൽ ശരിയായവയേത് ?

i) ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.

ii) ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ലയും ടാഗോർ ആണ് രചിച്ചത്.

iii) 55 സെക്കൻഡ്കൊണ്ടാണ് ദേശീയഗാനം പാടിത്തീരുക. 

ഇബ്നു ബത്തൂത്ത ' റിഹല ' എന്ന ഗ്രന്ഥം രചിച്ചത് ഏത് ഭാഷയിലായിരുന്നു ?

ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാനകവി?

താഴെ പറയുന്നവയിൽ ആംഹേഴ്സ്റ്റ് പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) ഭരണകാലത്ത് ഒന്നാം ബർമീസ് യുദ്ധം നടന്നു 

2) 28 യുദ്ധങ്ങൾ നടത്തുകയും 160 കോട്ടകൾ പിടിച്ചടക്കുകയും ചെയ്തു 

3) 1826 ൽ ലോവർ ബർമയുമായി യാന്തബു ഉടമ്പടി ഒപ്പുവെച്ചു 

4) സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു