അരയാ-വാല സമുദായത്തിൽ 1885-ൽ ജനിച്ച പണ്ഡിറ്റ് കെ.പി. കറുപ്പൻ, പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങി. അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും നൽകി. ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്‌ത കറുപ്പന്റെ രചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. കേരള ലിങ്കൺ എന്ന പേരിൽ പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നു.