Question:

തമിഴ്നാട്ടിലെ വ്യവസായ വിപ്ലവത്തിന്‍റെ ശില്‍പി എന്നറിയപ്പെടുന്ന രാഷ്ട്രപതിയാര്?

Aആര്‍.വെങ്കിട്ടരാമന്‍

Bഎ.പി.ജെ അബ്ദുള്‍ കലാം

Cഡോ.എസ്.രാധാകൃഷ്ണന്‍

Dവി.വി.ഗിരി

Answer:

A. ആര്‍.വെങ്കിട്ടരാമന്‍

Explanation:

രാമസ്വാമി വെങ്കടരാമൻ (തമിഴ്: ராமசுவாமி ெவங்கட்ராமன்) (ഡിസംബർ 4, 1910 -ജനുവരി 27, 2009[1]) സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്നു. 1987 മുതൽ 1992 വരെയാണ്‌ ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയാകുന്നതിനു മുൻപ് 4 വർഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്ന നിലയിൽ നിരവധി മന്ത്രിപദങ്ങളും ഔദ്യോഗിക ജീവിതത്തിനിടയിൽ വഹിച്ചിട്ടുണ്ട്. ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി. തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ വ്യക്തി. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി. മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. ഏറ്റവും കൂടുതൽ കാലം ജീവിച്ച ഇന്ത്യൻ രാഷ്ട്രപതി.


Related Questions:

Name the first President of India

ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി?

കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി ?

തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നതാരെ?

UPSC ചെയർമാനേയും അംഗങ്ങളെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണുള്ളത് ?