ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നതാര് ?
Aഹിറ്റ്ലർ
Bനെപ്പോളിയൻ
Cമുസ്സോളിനി
Dലെനിൻ
Answer:
B. നെപ്പോളിയൻ
Read Explanation:
ഫ്രഞ്ച് വിപ്ലവം
രാജാവിന്റെ പരമാധികാരം, ഉപരിവർഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ സമത്വം,സാഹോദര്യം,സ്വാതന്ത്ര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുൻനിർത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (1789–1799) രാഷ്ട്രീയ-സാമൂഹിക കലാപമാണ് ഫ്രഞ്ച് വിപ്ലവം.
ലൂയി പതിനാറാമൻ ആയിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്.
1789 ജൂൺ 20 ഇന് നടന്ന ടെന്നീസ് കോർട്ട് പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമായിരുന്നു.
1789 ജൂലൈ 14 ഇന് ആയിരക്കണക്കിന് ആളുകൾ ചേർന്ന് ഫ്രാൻസിലെ പ്രധാന ജയിലായിരുന്ന ബാസ്റ്റീൽ കോട്ട തകർത്തതോടെയാണ് വിപ്ലവം ആരംഭിച്ചത് .
1789ൽ മനുഷ്യാവകാശ പ്രഖ്യാപനം നടന്നു .
1792ൽ വിപ്ലവകാരികൾ ഫ്രാൻസിനെ റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു.