Question:
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
Aമായോ പ്രഭു
Bഡഫരിന്‍ പ്രഭു
Cമിന്റോ പ്രഭു
Dറിപ്പൺ പ്രഭു
Answer:
D. റിപ്പൺ പ്രഭു
Explanation:
- ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്, 1880-1884 കാലത്ത് വൈസ്രോയിയായിരുന്ന റിപ്പൺ പ്രഭുവാണ്.
- 1882ൽ ഇദ്ദേഹത്തിൻറെ ഭരണകാലയളവിൽ ആണ് ഇന്ത്യയിൽ ലോക്കൽ സെൽഫ് ഗവണ്മെൻറ് പ്രമേയം(Locall Self Government Resolution of 1882) പാസാക്കപ്പെട്ടത്.
- ഈ പ്രമേയ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വർദ്ധിക്കുകയും അവ തികച്ചും പ്രാതിനിധ്യസ്വഭാവമുള്ള ജനകീയസമിതികളായി മാറുകയും ചെയ്തു.