ഇന്ത്യയിലെ ഗ്രാമീണ അധികാരവികേന്ദ്രീകരണ സംവിധാനമാണ് പഞ്ചായത്തീരാജ്.
ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപത്തെയും, ഗ്രാമസ്വരാജ് ലൂടെ പൂർണ്ണസ്വരാജ് എന്ന ദർശനത്തെയും പ്രായോഗികമായ നടപ്പാക്കാനാണ് പഞ്ചായത്തീരാജ്.
"സ്വരാജ് "സങ്കല്പം കേവലം ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്നിടത്ത് അവസാനിക്കാതെ ഓരോ ഇന്ത്യൻ ഗ്രാമവും സ്വാശ്രയം ആയിത്തീരുക എന്നതാണു അന്തിമലക്ഷ്യം എന്ന് ഗാന്ധിജി പ്രഖ്യാപിച്ചതാണ് ഇത്തരമൊരു സംരംഭത്തിന് പ്രചോദനം.