Question:

ഭരണഘടന ശിൽപി എന്നറിയപ്പെടുന്നതാര് ?

Aരാജേന്ദ്രപ്രസാദ്

Bഅംബേദ്ക്കർ

Cകെ.എം. മുൻഷി

Dഅല്ലാടി കൃഷ്ണസ്വാമി അയ്യർ

Answer:

B. അംബേദ്ക്കർ

Explanation:

ഇന്ത്യൻ ഭരണഘടന

  • ഇന്ത്യൻ ഭരണഘടന നിലവില്‍വന്ന വര്‍ഷം - 1950 ജനുവരി 26
  • ഇന്ത്യയുടെ ഭരണഘടനയ്ക്ക്‌ രൂപം നല്‍കിയത്‌ - ഭരണഘടന നിര്‍മ്മാണ സഭ
  • ഭരണഘടനയുടെ നിർമ്മാണസഭ രൂപം കൊണ്ട വര്‍ഷം - 1946 ഡിസംബര്‍ 6
  • ഇന്ത്യയുടെ ഭരണഘടന നിര്‍മ്മിക്കാന്‍ എത്ര ദിവസമെടുത്തു - 2 വര്‍ഷം, 11 മാസം, 17 ദിവസം
  • ഭരണഘടന നിർമ്മാണസഭ ഭരണഘടനയ്ക്ക്‌ അംഗീകാരം നല്‍കിയ വര്‍ഷം - 1949 നവംബര്‍ 26
  • ഇന്ത്യയുടെ നിയമദിനം - നവംബര്‍ 26
  • ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം - ഇന്ത്യ
  • നിയമ നിര്‍മ്മാണസഭയില്‍ ആദ്യം സംസാരിച്ചത്‌ - ആചാര്യ കൃപലാനി
  •  
    ഭരണഘടന നിര്‍മ്മാണസഭയുടെ ആദ്യ മീറ്റിംങ്ങിലെ അധ്യക്ഷന്‍ - സച്ചിദാനന്ദ സിന്‍ഹ
     
  • ഭരണഘടന നിര്‍മ്മാണസഭയുടെ ഉപദേശകന്‍ - ഡോ. ബി.എന്‍. റാവു
  • ഭരണഘടന നിര്‍മ്മാണസഭയില്‍ അവസാനം പ്രസംഗിച്ച വ്യക്തി - മൗണ്ട്‌ ബാറ്റന്‍ പ്രഭു
  •  
    ഭരണഘടന നിര്‍മ്മാണസഭയില്‍ പ്രസംഗിച്ച ഏക വൈസ്രോയി - മൗണ്ട്‌ ബാറ്റന്‍ പ്രഭു
     
  • ഭരണഘടന നിര്‍മ്മാണസഭയുടെ സ്ഥിര അദ്ധ്യക്ഷൻ - ഡോ. രാജേന്ദ്രപ്രസാദ്‌ 
  • ഡോ. രാജേന്ദ്രപ്രസാദ്‌ നിയമനിര്‍മ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷനാക്കിയ വര്‍ഷം - 1946 ഡിസംബര്‍ 11
  •  
    ഭരണഘടനയുടെ നിയമനിര്‍മ്മാണസഭയുടെ അവസാന മീറ്റിംഗ്‌ നടന്ന വര്‍ഷം - 1946 ഡിസംബര്‍ 23
     
  • ഭരണഘടന നിര്‍മ്മാണസഭയിലെ ആകെ അംഗങ്ങള്‍ - 389
  • ഇന്ത്യയിലെ വിവിധ പ്രവിശ്യകളില്‍ നിന്ന്‌ എത്രപേര്‍ ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗങ്ങളായിരുന്നു - 292
  • നാട്ടുരാജ്യങ്ങളില്‍ നിന്ന്‌ എത്രപേരാണ്‌ നിര്‍മ്മാണസഭയിലെ അംഗങ്ങള്‍ - 93
  • ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന മലയാളികളുടെ എണ്ണം - 17
  • ഭരണഘടന നിര്‍മ്മാണസഭയില്‍ എത്ര മലയാളി വനിതകള്‍ ഉണ്ടായിരുന്നു - 3
  • ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന മലയാളി വനിതകള്‍ - ആനിമസ്ക്രീന്‍, ദുഗന്ദു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍
  • ഭരണഘടന നിര്‍മ്മാണസഭയില്‍ കൊച്ചിയെ പ്രതിനിധാനം ചെയ്തത്‌ - പനമ്പള്ളി ഗോവിന്ദമേനോന്‍
  • ഭരണഘടന നിര്‍മ്മാണസഭയില്‍ മലബാറിനെ പ്രതിനിധീകരിച്ചത്‌ എത്രപേര്‍ - 9
  • ഭരണഘടന നിര്‍മ്മാണസഭയില്‍ തിരുവിതാംകൂറിനെ എത്രപേര്‍ പ്രതിനിധാനം ചെയ്തു - 6
  • ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍സ്‌ ആക്ട്‌ നിലവില്‍ വന്ന വര്‍ഷം - 1947
  • ഭരണഘടനയുടെ ഡ്രാഫ്റ്റ് കമ്മിറ്റി നിലവില്‍വന്ന വര്‍ഷം - 1947 ആഗസ്റ്റ്‌ 29
  • ഭരണഘടനയുടെ ഡ്രാഫ്റ്റ് കമ്മിറ്റിയുടെ അധ്യക്ഷനായ ബി.ആര്‍. അംബേദ്ക്കര്‍ നിയമിതനായ വര്‍ഷം - 1947 ആഗസ്റ്റ്‌ 29
  • ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണം - 7
     
  • ഭരണഘടനയുടെ കരട് തയ്യാറാക്കാനുള്ള കമ്മിറ്റിയുടെ തലവൻ - ഡോ.ബി.ആർ അംബേദ്‌കർ
  • ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന് വിളിക്കുന്നത് ആര് - ഡോ.ബി.ആർ അംബേദ്‌കർ
     
  • ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്‌ - ജവഹര്‍ലാല്‍ നെഹ്റു
  • ഇന്ത്യന്‍ ഭരണഘടനയുടെ തുടക്കത്തില്‍ എത്ര ഭാഗങ്ങള്‍ ഉണ്ടായിരുന്നു - 22
  • ഭരണഘടനയില്‍ ഇപ്പോള്‍ എത്ര ഭാഗങ്ങളുണ്ട്‌ - 25
  • തുടക്കത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര പട്ടികകള്‍ ഉണ്ടായിരുന്നു - 8
  • ഇപ്പോള്‍ ഭരണഘടനയില്‍ എ(ത പട്ടികകളുണ്ട്  - 12 
  • ആരംഭത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര വകുപ്പുകളുണ്ടായിരുന്നു - 395
  • ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര വകുപ്പുകളുണ്ട്‌ - 448
  • ഇന്ത്യന്‍ ഭരണഘടനയുടെ മാഗ്നക്കാര്‍ട്ട എന്നറിയപ്പെടുന്നത്‌ - മൗലികാവകാശങ്ങള്‍
  • ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക്‌ നല്‍കുന്ന ഏറ്റവും വലിയ അവകാശം - മൗലികാവകാശം
  • മൗലികാവകാശങ്ങള്‍ ഭരണഘടനയുടെ ഏതുഭാഗത്തില്‍ ഉള്‍പ്പെടുന്നു - 3
  • മൗലികാവകാശങ്ങള്‍ നടപ്പിലാക്കുന്നത് - കോടതി മുഖേന
  • ആരംഭത്തില്‍ ഇന്ത്യയില്‍ എത്ര മൗലികാവകാശങ്ങള്‍ ഉണ്ടായിരുന്നു - 7
  • ഇപ്പോള്‍ ഇന്ത്യയില്‍ എത്ര മൗലികാവകാശങ്ങളുണ്ട്‌ - 6
  • ഏതു ഭേദഗതിയിലൂടെയാണ്‌ സ്വത്തവകാശത്തെ മൗലികാവകാശത്തില്‍ നിന്നു മാറ്റിയത്‌ - 44
  • 44-ാമത് ഭരണഘടന ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1978
  • മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭാഗം - ആര്‍ട്ടിക്കിള്‍ 368

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

Who is the famous writer of ‘Introduction to the Constitution of India’?

ഇന്ത്യൻ ഭരണഘടനയെ ' നിയമജ്ഞരുടെ പറുദീസ ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ഭാഗങ്ങളുടെ എണ്ണം എത്ര ?

ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന പട്ടികയുടെ എണ്ണം എത്ര ?