App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aഡൽഹൗസി പ്രഭു

Bറിപ്പൺ പ്രഭു

Cവില്ല്യം ബെന്റിക്

Dറോബർട്ട് ലിട്ടൻ

Answer:

B. റിപ്പൺ പ്രഭു

Read Explanation:

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണു അദ്ദേഹത്തിന്റെ കാലത്ത് പാസാക്കിയ ലോക്കൽ സെൽഫ് ഗവണ്മന്റ് ആക്ട്. അതിനു മുൻപ് ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങൾ തികചും നിർജീവങ്ങളായിരുന്നു. ഭരണകൂടത്തിന്റെ കീഴ്ഘടകങ്ങളെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അവയിൽ തിരഞ്ഞെടുപ്പ് സംവിധാനം അതിനു മുൻപ് സ്വീകരിക്കപ്പെട്ടിരുന്നില്ല. ഈ നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വർദ്ധിക്കുകയും അവ തികച്ചും പ്രാതിനിധ്യസ്വഭാവമുള്ള ജനകീയസമിതികളായി മാറുകയും ചെയ്തു. 1881-ൽ ഫാക്ടറി ആക്ട് പാസാക്കിയതും ഇദ്ദേഹമാണ്..


Related Questions:

'സതി' എന്ന അനാചാരം നിർത്തലാക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മഹാൻ ആര്?

'പ്രാദേശിക ഭാഷാ പത്ര നിയമം' പിൻവലിച്ച വൈസ്രോയി ?

സിംല മാനിഫെസ്റ്റോ പുറത്തിറക്കിയ ഗവർണർ ജനറൽ ആര് ?

സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ :

ഇന്ത്യൻ പീനൽ കോഡ് പാസ്സാക്കിയ ഗവർണർ ജനറൽ ?