Question:
ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?
Aഅഞ്ജലി ഭഗവത്
BP.T. ഉഷ
Cസാനിയ മിർസ
Dസൈന നെഹ്വാൾ
Answer:
B. P.T. ഉഷ
Explanation:
പി.ടി.ഉഷ:
ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയാണ് 'പയ്യോളി എക്‌സ്പ്രസ്' എന്നറിയപ്പെടുന്ന പി.ടി.ഉഷ.
- ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ' എന്നും 'ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും റാണി' എന്നും ഇവരെ വിശേഷിപ്പിക്കപ്പെടുന്നു.
- ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത കൂടിയാണ് ഉഷ.
- ഒരു ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മെഡൽ നേടിയ താരം എന്ന ബഹുമതിയും പി.ടി ഉഷക്കാണ്.
- 1986ലെ സോൾ ഏഷ്യൻ ഗെയിംസിൽ 4 സ്വർണവും 1 വെള്ളിയും നേടി ഏറ്റവും മികച്ച അത്‍ലറ്റിനുള്ള സുവർണ പാദുകം സ്വന്തമാക്കി
- 1983ൽ അർജുന അവാർഡും,1985ൽ പത്മശ്രീയും ഉഷയ്ക്ക് ലഭിച്ചു.