“ലിങ്കൺ ഓഫ് കേരള” എന്നറിയപ്പെടുന്ന ആര്?
Aപണ്ഡിറ്റ് കറുപ്പൻ
Bടി കെ മാധവൻ
Cഡോ പൽപ്പു
Dബാരിസ്റ്റർ പിളൈള
Answer:
A. പണ്ഡിറ്റ് കറുപ്പൻ
Read Explanation:
പണ്ഡിറ്റ് കെ പി കറുപ്പൻ
- ജനനം : 1885, മെയ് 24
- ജന്മസ്ഥലം : ചേരാനെല്ലൂർ (എറണാകുളം)
- ജന്മഗൃഹം : സാഹിത്യ കുടീരം
- പിതാവ് : പപ്പു
- മാതാവ് : കൊച്ചുപെണ്ണ്
- ഭാര്യ : കുഞ്ഞമ്മ
- യഥാർത്ഥ നാമം : ശങ്കരൻ
- മരണം : 1938, മാർച്ച് 23
- സാഹിത്യത്തിലൂടെ രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന സാമൂഹ്യ പരിഷ്കർത്താവ്
- പൂർണ്ണനാമം : കണ്ടത്തു പറമ്പിൽ പപ്പു കറുപ്പൻ
- പണ്ഡിറ്റ് കറുപ്പന് കറുപ്പൻ എന്ന പേര് നൽകിയത് : കുടുംബ സുഹൃത്തായ ഒരു തമിഴ് സന്യാസിവര്യൻ.
- കറുപ്പന് പ്രാഥമിക വിദ്യാഭ്യാസം നൽകിയ ഗുരു : അഴീക്കൽ വേലു വൈദ്യൻ
- പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത് : മംഗലപ്പിള്ളി കൃഷ്ണനാശാൻ
- പണ്ഡിറ്റ് കറുപ്പനെ വളരെയധികം സ്വാധീനിച്ച സിദ്ധാന്തം : അദ്വൈതസിദ്ധാന്തം
- പ്ലൂറസി എന്ന ശ്വാസകോശ രോഗം ബാധിച്ച് അന്തരിച്ച നവോത്ഥാന നായകൻ
- പണ്ഡിറ്റ് കറുപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത് : ചേരാനെല്ലൂർ
- പണ്ഡിറ്റ് കറുപ്പൻ സ്മാരകം ഗ്രാമീണ വായനശാല ചേരാനല്ലൂ പ്രവർത്തനമാരംഭിച്ച വർഷം : 1953
- “കേരള ലിങ്കൻ” എന്ന അപര നാമധേയത്തിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ
- “കറുപ്പൻ മാസ്റ്റർ” എന്നറിയപ്പെടുന്നത് : പണ്ഡിറ്റ് കറുപ്പൻ