Question:
ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ എന്നറിയപ്പെടുന്നത് ?
Aഫ്രാൻസിസ്കോ ഡ അൽമേഡ
Bസര്‍ തോമസ് റോ
Cവാസ്‌കോഡ ഗാമ
Dഅഫോൺസോ ഡി അൽബുക്കർക്ക്
Answer:
D. അഫോൺസോ ഡി അൽബുക്കർക്ക്
Explanation:
അൽബുക്കർക്ക്:
ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ യഥാര്‍ഥ സ്ഥാപകനായി അറിയപ്പെടുന്നത് : അൽബുക്കർക്ക്
ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി
പോർട്ടുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയ വൈസ്രോയ് (1510)
ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി
പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ) പ്രോത്സാഹിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി
വിജയനഗര സാമ്രാജ്യവും ആയി വ്യാപാര ഉടമ്പടി ഒപ്പു വെച്ച പോർച്ചുഗീസ് വൈസ്രോയി
ഇന്ത്യയിലെ പോർച്ചുഗീസ് പ്രവിശ്യകളിൽ സതി നിരോധിച്ച പോർച്ചുഗീസ് വൈസ്രോയി
ഇന്ത്യയിൽ നാണയ നിർമ്മാണശാല ആരംഭിക്കുകയും, സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും പുറത്തിറക്കുകയും ചെയ്തത് : അൽബുക്കർക്ക്
കോഴിക്കോട് നഗരം ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി
ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി
യൂറോപ്യൻ സൈന്യത്തിൽ ആദ്യമായി ഇന്ത്യക്കാരെ ഉൾപ്പെടുത്തിയ വൈസ്രോയി