Question:

ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ എന്നറിയപ്പെടുന്ന വ്യക്തി ?

Aസൺ യാത് സെൻ

Bമാവോസേതൂങ്

Cചിയാങ് കെയ് ഷെക്

Dസൂങ് ചിങ് ലിങ്

Answer:

A. സൺ യാത് സെൻ

Explanation:

💠 ചൈനീസ് വിപ്ലവകാരിയും രാഷ്ട്രീയനേതാവുമായിരുന്നു സൺ യാത്-സെൻ 💠പ്രജാധിപത്യ ചൈനയുടെ ആദ്യ പ്രസിഡന്റായ അദ്ദേഹത്തെ ചൈനയുടെ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്നു. 💠 ചൈനയിലെ അവസാനത്തെ സാമ്രാജ്യമായിരുന്ന ക്വിങ്ങ് സാമ്രാജ്യത്തെ 1911 ഒക്ടോബറിൽ അവസാനിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. 💠റിപബ്ലിക് ഓഫ് ചൈന 1912-ൽ സ്ഥാപിതമായപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റായി. പിന്നീട് ക്വോമിൻതാങ്ങ് പാർട്ടി സ്ഥാപിക്കുകയും അതിന്റെ ആദ്യ നേതാവാകുകയും ചെയ്തു. 💠രാജഭരണാനന്തരമുള്ള ചൈനയെ ഏകീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സൺ ചൈനയിലും തായ്‌വാനിലും ഒരുപോലെ ബഹുമാനിക്കപ്പെടുന്ന ചുരുക്കം നേതാക്കളിലൊരാളാണ്.


Related Questions:

ചൈനയില്‍ ചരിത്രപരമായ ലോംഗ്‌ മാര്‍ച്ചിന്‌ നേതൃത്വം നല്‍കിയത്‌ ആരാണ്‌ ?

ചൈനയെ പാശ്ചാത്യവൽക്കരിച്ച ചക്രവർത്തി ആരാണ് ?

ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ് ആരാണ് ?

ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന വർഷം ഏതാണ് ?

ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്ന വർഷം ഏതാണ് ?