Question:

വൈക്കം വീരർ എന്ന് അറിയപ്പെടുന്നത് ആരാണ് ?

Aഅണ്ണാദുരൈ

BT K മാധവൻ

Cഇ.വി. രാമസ്വാമി നായ്ക്കർ

Dമന്നത്ത് പത്മനാഭൻ

Answer:

C. ഇ.വി. രാമസ്വാമി നായ്ക്കർ

Explanation:

ഇ.വി രാമസ്വാമി നായ്ക്കർ

  • 'പെരിയോർ'/“പെരിയാർ“  എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവ്.
  • തമിഴ്‌നാട്ടിൽ സ്വാഭിമാന പ്രസ്ഥാനം((Self Respect Movement) ആരംഭിച്ച വ്യക്തി.
  • ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ച നേതാവ്.
  • തമിഴ്നാട്ടിൽ യുക്തിവാദം പ്രചരിപ്പിച്ച വ്യക്തി.
  • സവർണ്ണ മേധാവിത്വത്തിനെതിരെയും, ജാതി വ്യവസ്ഥയ്ക്ക് എതിരെയും വിപ്ലവങ്ങൾ സംഘടിപ്പിച്ചു.
  • യുക്തിവാദം പ്രചരിപ്പിക്കാനായി കുടുമുറിക്കൽ, വിഗ്രഹഭഞ്ജനം എന്നിവ ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു
  • 1919-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
  • 1925-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന്‌ രാജിവച്ചശേഷം “ദ്രാവിഡര്‍ കഴകം" എന്ന സാമൂഹ്യ പ്രസ്ഥാനം രൂപീകരിച്ചു.
  • 'ദ്രാവിഡ മുന്നേറ്റത്തിന്റെ പിതാവ്‌' എന്ന് ഇദ്ദേഹം അറിയപ്പെടുന്നു.
  • വൈക്കം സത്യാഗ്രഹസമയത്ത്  ഇദ്ദേഹം സമരത്തെ അനുകൂലിച്ചുകൊണ്ട് കേരളത്തിൽ എത്തി.
  • വൈക്കം ഹീറോ (വൈക്കം വീരർ) എന്നറിയപ്പെടുന്നു.
  • വൈക്കത്ത് ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരകവും സ്ഥിതി ചെയ്യുന്നു.

 

  • ' ദ്രാവിഡ കഴകം ' സ്ഥാപിച്ചത്  : ഇ.വി രാമസ്വാമി നായ്ക്കർ
  • ' ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് : സി എൻ അണ്ണാരദുരൈ
  • ' അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് : എം ജി രാമചന്ദ്രൻ

 

 

 

 


Related Questions:

undefined

ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത് എന്നാണ് ?

താഴെ കൊടുത്തവരിൽ കല്ലുമാല സമരവുമായി ബന്ധപെട്ട സാമൂഹ്യ പരിഷ്‌കർത്താവ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1943 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ  കാലഘട്ടത്തിൽ തൈക്കാട് അയ്യായുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

2.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി ശിവനാണ്. 

The earliest social organisation in Kerala was?