App Logo

No.1 PSC Learning App

1M+ Downloads

ഓൺലൈൻ വിൽപന രംഗത്ത് പുതിയ വിപണന തന്ത്രങ്ങൾ ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും കേന്ദ്ര ഇ കോമേഴ്‌സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങുന്നത് ?

Aഹാൻവീവ്

Bനാളികേര വികസന ബോർഡ്

Cമത്സ്യഫെഡ്

Dകുടുംബശ്രീ

Answer:

D. കുടുംബശ്രീ

Read Explanation:

  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ.
  • സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആണ് ഈ പ്രോജക്ട് നടത്തുന്നത്.
  • നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്‍കി.
  • 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് ബഹു:മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
  •  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്.
  • 15 മുതല്‍ 40 വരെ കുടുംബങ്ങളില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഏരിയാ ഡവലപ്മെന്റ് സൊസൈറ്റികളും കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്.
  • നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്കാരം, 119 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു.

Related Questions:

കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആര് ?

34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?

കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരളാ ബാങ്ക് വഴി ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ രണ്ടാമതുള്ള വ്യക്തി ആര് ?

ഇന്ത്യയിൽ ആദ്യമായി ഏത് പോലീസ് സേനയാണ് രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഉപയോഗിക്കുന്നത് ?