Question:
നിയമം നടപ്പിലാക്കൽ ചുമതലയായിരിക്കുന്നത് :
Aനിയമനിർമ്മാണ സഭ
Bകാര്യ നിർവ്വഹണ വിഭാഗം
Cനീതിന്യായ വിഭാഗം
Dഇവയെല്ലാം
Answer:
B. കാര്യ നിർവ്വഹണ വിഭാഗം
Explanation:
ഗവൺമെന്റിന്റെ നിയമങ്ങൾ നടപ്പിലാക്കുന്ന ഘടകമാണ് കാര്യനിർവ്വഹണ വിഭാഗം അഥവാ എക്സിക്യൂട്ടീവ്
നിയമത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രത്തിന്റെ ഇച്ഛ നടപ്പിലാക്കുന്നതിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങളും വ്യക്തികളും ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം
ഇന്ത്യയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തലവനായ മന്ത്രിസഭ, അവരുടെ കീഴിലുള്ള ഗവൺമെന്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.
നിയമങ്ങൾ നടപ്പിലാക്കുകയും ഭരണനിർവഹണം നത്തുകയും ചെയുന്ന വിഭാഗത്തെ കാര്യനിർവഹണ വിഭാഗം എന്നു പറയുന്നു