Question:

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന വിഖ്യാതമായ ശാസ്ത്രപുസ്തകം രചിച്ചതാര് ?

Aറേച്ചൽ കഴ്‌സൺ

Bഫ്രാൻസിസ് ക്രീക്ക്

Cസ്റ്റീഫൻ ഹോക്കിങ്

Dമസനോബു ഫുക്കുവോക്ക

Answer:

C. സ്റ്റീഫൻ ഹോക്കിങ്

Explanation:

റേച്ചൽ കഴ്‌സൺ:

  • അമേരിക്കയിലെ ജനങ്ങൾക്കിടയിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുകയും, ഡി.ഡി.ടി തുടങ്ങിയ കീടനാശിനികളുടെ നിരോധനത്തിന്‌ വഴിതെളിക്കുകയും ചെയ്ത കൃതി, സൈലന്റ് സ്പ്രിങ്ങ് (Silent Spring).
  • പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നൽകപ്പെട്ടു.
  • ലിൻഡാ ലിയർ എഴുതിയ ‘Rachel Carson:'Witness of Nature' എന്നതാണ് ഇവരെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ജീവചരിത്ര പുസ്തകം.


ഫ്രാൻസിസ് ക്രീക്ക്:

    ഡി.എൻ.എ.യുടെ ത്രിമാന ഘടന കണ്ടുപിടിച്ചതിന്, 1962 ൽ വൈദ്യശാസ്ത്രത്തിന് നൊബേൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.


സ്റ്റീഫൻ ഹോക്കിങ്:

  • ‘കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം’ എന്ന പ്രശസ്തമായ
    ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്‌.
  • 1966–ൽ റോജർ പെൻറോസുമായി ചേർന്ന് ‘സിൻഗുലാരിറ്റീസ് ആൻഡ് ദ ജോമട്രി ഓഫ് സ്പേസ്-ടൈം' എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചിരുന്നു.


മസനോബു ഫുക്കുവോക്ക:

  • ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക, ജൈവ കൃഷിരീതിയുടെ ആധുനികകാലത്തെ പ്രധാന പ്രയോക്തളിൽ ഒരാളാണ്.
  • ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക.
  • ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്‌തമായി.
  • തൻറെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ ഒറ്റ വൈയ്ക്കോൽ വിപ്ലവം (“The One-Straw Revolution”) എന്ന പുസ്‌തകം. 

Related Questions:

പ്രമേഹം എന്ന രോഗത്തിന് കാരണമാകുന്നത് ഏത് ഹോർമോണിന്റെ ഉൽപാദനം കുറയുന്നതാണ് ?

ഡി എൻ എ കണ്ടുപിടിച്ചതാര്?

The scientific name of modern human being is

Carbohydrates are stored in human body as :

മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?