ശുചിത്വമാലിന്യ സംസ്കരണം ജലവിഭവസംരക്ഷണം കാർഷിക മേഖലയ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിന് കേരള സംസ്ഥാന സർക്കാർ ത കരിച്ച ഹരിത കേരളം മിഷന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
Aമോഹൻലാൽ
Bശോഭന
Cകെ. ജെ. യേശുദാസ്
Dകെ. എസ്. ചിത്ര
Answer:
C. കെ. ജെ. യേശുദാസ്
Read Explanation:
സർവതോന്മുഖമായ വികസന പ്രവർത്തനങ്ങളിലൂടെ നവകേരളം കെട്ടിപ്പടുക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച നാല് മിഷനുകളിൽ ഒന്നാണ് ഹരിതകേരളം മിഷൻ.
ഹരിതകേരളം മിഷൻ 2016 ഡിസംബർ 8-ന് ആരംഭിച്ചു.
ശുചിത്വം, ജലസമൃദ്ധി, ജലസുരക്ഷ, സുരക്ഷിതമായ ഭക്ഷ്യോത്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹരിതകേരളം മിഷൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
സംസ്ഥാനത്തിൻ്റെ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഹരിതകേരളം മിഷന് ഇതിനകം കഴിഞ്ഞു. വെള്ളം, ശുചിത്വം, വിളവെടുപ്പ് എന്ന സവിശേഷമായ മുദ്രാവാക്യത്തിൽ മിഷൻ്റെ ലക്ഷ്യങ്ങൾ വ്യക്തമാണ്.