സർക്കാർ തലത്തിലുള്ള അഴിമതികൾ പരിഹരിക്കനാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകൃതമായിരിക്കുന്നത്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും,അഴിമതിമുക്തമായും ഇവപ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയുമാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മുഖ്യ ധർമ്മം.
1964 ലാണ് ആദ്യമായി കേന്ദ്ര വിജിലൻസ് കമ്മീഷൻ സ്ഥാപിക്കപ്പെട്ടത്.
നിയമംമൂലം സ്ഥാപിക്കപ്പെട്ട ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ.
ഒരു സെൻട്രൽ വിജിലൻസ് കമ്മീഷണറും രണ്ടിൽ കൂടുതൽ വിജിലൻസ് കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ.
കേന്ദ്ര വിജിലൻസ് കമ്മീഷണറെയും, വിജിലൻസ് കമ്മീഷണർമാരെയും നിയമിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രപതിയാണ്.