• കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുൻ അഡീഷണൽ സെക്രട്ടറിയാണ് അശുതോഷ് അഗ്നിഹോത്രി
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(FCI)
1965 ജനുവരി 14 ന് സ്ഥാപിതമായി.
ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേഷൻ.
ഡൽഹിയാണ് കോർപ്പറേഷൻറെ ആസ്ഥാനം.
ദക്ഷിണേന്ത്യൻ ആസ്ഥാനം : ചെന്നൈ
ഇന്ത്യയുടെ ദേശീയ ഭക്ഷ്യ നയം നടപ്പിലാക്കുക എന്നതാണ് FCIയുടെ ലക്ഷ്യം.
ഇന്ത്യയുടെ ദേശീയ ഭക്ഷ്യ നയത്തിന്റെ ലക്ഷ്യങ്ങൾ:
ഭക്ഷ്യധാന്യങ്ങളുടെ ഫലപ്രദമായ വില നിയന്ത്രണം വഴി രാജ്യത്തെ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുക.
പൊതുവിതരണ ശൃംഖല (PDS) യുടെ ഭാഗമായി രാജ്യത്താകമാനം ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്തുക.
ദേശീയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഭക്ഷ്യധാന്യങ്ങളുടെ സംഭരണം സാധ്യമാക്കുക.
ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനായി വിപണിയിൽ വില നിയന്ത്രണം ഏർപ്പെടുത്തുക.