App Logo

No.1 PSC Learning App

1M+ Downloads

രാജ്യസഭയുടെ അധ്യക്ഷൻ ആര് ?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cപ്രധാനമന്ത്രി

Dഇവരിൽ ആരുമല്ല

Answer:

B. ഉപരാഷ്ട്രപതി

Read Explanation:

ഉപരാഷ്ട്രപതി

  • ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ പദവിയുള്ള വ്യക്തി

  • ഇന്ത്യൻ ഭരണഘടന 63-ആം വകുപ്പനുസരിച്ച് ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടാകേണ്ടതാണ്

  • ഉപരിസഭയിൽ (രാജ്യസഭ) അധ്യക്ഷത വഹിക്കുകയാണ് പ്രധാന ചുമതല.

  • രാഷ്‌ട്രപതി സ്ഥാനത്തിന് ഏതെങ്കിലും കാരണവശാൽ (മരണം, രാജി, അയോഗ്യത) ഒഴിവു വരികയാണെങ്കിൽ പരമാവധി ആറുമാസം വരെ ഉപരാഷ്ട്രപതിക്ക് രാഷ്‌ട്രപതി സ്ഥാനം വഹിക്കാവുന്നതാണ്.

  • ആ കാലഘട്ടത്തിൽ രാഷ്ട്രപതിയുടെ എല്ലാ അധികാരങ്ങളും പ്രത്യേക അവകാശങ്ങളും ഉണ്ടായിരിക്കും.

  • 35 വയസ്സു പൂർത്തിയാവുകയും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ അർഹതയുള്ളതുമായ ഏതൊരു ഇന്ത്യൻ പൗരനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനു മത്സരിക്കാൻ അർഹതയുണ്ട്

  • ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് - ലോകസഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ

  • ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ പറയുന്ന ഭരണഘടന വകുപ്പ്‌ - 66(3)

  • ഉപരാഷ്ട്രപതിയുടെ കാലാവധി - 5 വര്‍ഷം

  • ഉപരാഷ്ട്രപതി രാജി നല്‍കുന്നത്‌ - രാഷ്ട്രപതിയ്ക്ക്‌

  • ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നത്‌ - രാജ്യസഭയില്‍

  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത - മനോഹര നിര്‍മ്മല ഹോൾക്കർ

  • ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിച്ച വനിതകള്‍ - മനോഹര നിര്‍മ്മല ഹോൾക്കർ, നജ്മ ഹെപ്ത്തുള്ള

  • ഇന്ത്യയുടെ ചീഫ്‌ ജസ്റ്റീസ്‌, ഉപരാഷ്ട്രപതി, ആക്ടിംഗ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഏക വ്യക്തി - ജസ്റ്റീസ്‌ ഹിദായത്തുള്ള


Related Questions:

ഹിന്ദു മാര്യേജ് ആക്റ്റ് പാർലമെൻ്റ് പാസ്സാക്കിയ വർഷം ഏത് ?

ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്ന തുമായി ബന്ധപ്പെട്ട അനുച്ഛേദം :

അഖിലേന്ത്യാ സേവനത്തിലെ അംഗങ്ങളുടെ സേവന വ്യവസ്ഥ നിർണ്ണയിക്കുന്നത് ?

ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2023 ലോക്സഭ പാസാക്കിയത് എന്ന് ?

The Government of India enacted The Environment Protection Act of_____ under Article 253 of the Constitution.