Question:
NUALS-ന്‍റെ ചാന്‍സിലര്‍ ആര്?
Aകേരള ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസ്
Bകേരള ഗവര്‍ണ്ണര്‍
Cമുഖ്യമന്ത്രി
Dപൊതുമരാമത്ത് മന്ത്രി
Answer:
A. കേരള ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസ്
Explanation:
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS)
- നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) എറണാകുളത്തെ കളമശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു
- 2005-ൽ സ്ഥാപിതമായ NUALS, നിയമത്തിന്റെ വിവിധ മേഖലകളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ഒരു നിയമ സർവകലാശാലയാണ്.
- 2005-ൽ കേരള സംസ്ഥാന നിയമസഭ പാസാക്കിയ 'നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആക്ട്' പ്രകാരമാണ് NUALS സ്ഥാപിതമായത്
- കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് NUALSന്റെ ചാൻസലർ പദവി വഹിക്കുന്നത്
- കേരളത്തിലെ ആദ്യത്തെ ദേശീയ നിയമ സർവകലാശാലയാണിത്