Question:
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?
Aസംസ്ഥാന ഗവർണർ
Bമുഖ്യമന്ത്രി
Cസംസ്ഥാന ചീഫ് സെക്രട്ടറി
Dറവന്യു മന്ത്രി
Answer:
C. സംസ്ഥാന ചീഫ് സെക്രട്ടറി
Explanation:
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
- 2007 ലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രൂപീകൃതമായത്
- ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ചാണ് ഇത് രൂപം കൊണ്ടത്
- മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.
- സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിൽ,ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്..
അതോറിറ്റിയുടെ മുഖ്യ ലക്ഷ്യങ്ങൾ :
- സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക
- പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക
- വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക