ഗ്രാമസഭയുടെ കൺവീനർ ആരാണ് ?
Read Explanation:
ഗ്രാമസഭ/വാർഡ് സഭ
പൊതുജനങ്ങൾക്ക് നാടിൻ്റെ വികസനം സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കാനും അഭിപ്രായം പറയാനും തീരുമാനമെടുക്കുന്നതിൽ പങ്കാളികളാകാനും കഴിയും
ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും വോട്ടർപട്ടികയിൽ പേരുള്ള എല്ലാവരും ഉൾക്കൊള്ളുന്ന സഭയാണ് ഗ്രാമസഭ.
നഗരങ്ങളിൽ ഇത് വാർഡ്‌സഭ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഗ്രാമസഭയിൽ പ്രാദേശിക വികസന ചർച്ചകൾക്കുമാത്രമല്ല ജനങ്ങളുടെ ജീവിത വിഷയങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾക്കും അവസരം ലഭിക്കും
കുറഞ്ഞത് മൂന്നു മാസത്തിലൊരിക്കലാണ് ഗ്രാമസഭ വിളിച്ചു ചേർക്കുന്നത്.