Question:

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ നിലവിലെ ചെയർമാൻ ആരാണ് ?

Aയോവേരി മുസെവേനി

Bഫ്രാങ്കോയിസ് ഹോളണ്ട്

Cനഹീദ് നെൻഷി

Dബൊഗോളോ കെനെവെൻഡോ

Answer:

A. യോവേരി മുസെവേനി

Explanation:

ചേരി ചേരാ പ്രസ്ഥാനം (Non Alignment Movement - NAM)

  • രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം.
  • നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം ഐക്യരാഷ്ട്ര സഭ കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്. 

ചേരിചേരാ പ്രസ്ഥാനത്തിന്റെ ചരിത്രം

  • ഇന്ത്യയടക്കമുള്ള പല ഏഷ്യൻ രാജ്യങ്ങളും ആഫ്രിക്കയിലെ പല രാജ്യങ്ങളും ഒരുകാലത്ത് ബ്രിട്ടന്റെയും ഫ്രാൻസിന്റെയുമൊക്കെ കോളനികളായിരുന്നു.

  • സ്വാതന്ത്ര്യത്തിനു ശേഷം ഈ രാജ്യങ്ങളുടെ പൊതുതാല്പര്യങ്ങൾക്കായി രൂപംകൊണ്ട കൂട്ടായ്‌മയാണ്‌ ചേരിചേരാ പ്രസ്ഥാനം.

  • രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടായ ശീതയുദ്ധമാണ് വാസ്തവത്തിൽ ചേരിചേരാ പ്രസ്ഥാനത്തിൻറെ രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചത്.

  • ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന കമ്മ്യൂണിസ്റ്റ് ചേരിയും അമേരിക്കയും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന പാശ്ചാത്യ ചേരിയും എന്നിങ്ങനെ ലോകരാജ്യങ്ങൾ രണ്ടായി തിരിഞ്ഞു

  • 1960-കളിലാണ് ഇരു ചേരികളിലും പെടാത്ത രാജ്യങ്ങളുടെ കൂട്ടായ്മയെപ്പറ്റി ആലോചന തുടങ്ങിയത്

  • ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത് ഇന്ത്യയുടെ മുൻപ്രതിരോധ മന്ത്രിയും നയതന്ത്രജ്ഞനുമായ വി.കെ.കൃഷ്ണമേനോൻ ആയിരുന്നു.

  • 1957 മാർച്ചിൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫറൻസിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഈ ആശയം അവതരിപ്പിച്ചു

  • 1955 ഏപ്രിലിൽ ഇൻഡോനീഷ്യയിലെ ബന്ദുംഗിൽ ചേർന്ന സമ്മേളനമാണ് ഈ ചേരിചേരാ ആശയത്തിന് അടിത്തറയിട്ടത്.

ബന്ദുംഗ് സമ്മേളനത്തിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ പൊതു തത്വങ്ങളായി സ്വീകരിച്ചത് ഇവയാണ് :

  • ഓരോ അംഗരാജ്യത്തിന്റെയും പരമാധികാരത്തോടുള്ള പരസ്പരബഹുമാനം നിലനിർത്തുക
  • പരസ്പരം അക്രമിക്കാതിരിക്കുക
  • മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക
  • തുല്യതയും പരസ്പര നേട്ടവും ഉറപ്പാക്കുക
  • സമാധാനപരമായ സഹവർത്തിത്വം പാലിക്കുക 

ഇവ പഞ്ചശീല തത്വങ്ങൾ എന്നും അറിയപ്പെടുന്നു

  • 1956 ജൂലൈയിൽ യുഗോസ്ലാവിയയിലെ ബ്രിയോണിയിൽ ജവാഹർലാൽ നെഹ്‌റു (ഇന്ത്യ), മാർഷൽ ടിറ്റോ (യുഗോസ്ലാവിയ), ഗമാൽ അബ്ദുൾ നാസർ (ഈജിപ്ത്), അഹമ്മദ് സുക്കാർണോ (ഇന്തോനേഷ്യ) എന്നിവർ യോഗം ചേർന്ന് കൂട്ടായ്‌മയ്‌ക്ക് ഒരു രൂപരേഖയുണ്ടാക്കി.

  • ചേരി ചേരാ പ്രസ്ഥാനം രൂപംകൊണ്ട വർഷം - 1961
  • ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് - ബൽഗ്രേഡ് (യുഗോസ്ലാവിയ, 1961) 

ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ് :

  • കോളനിവൽക്കരണവും സാമ്രാജ്യത്വവും അവസാനിപ്പിക്കുക.
  • സാർവദേശീയ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും നിരായുധീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • വംശീയതയും വർണവിവേചനവും അവസാനിപ്പിക്കുക.
  • ഒരു പുതിയ സാർവദേശീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുക.

 


Related Questions:

"റെഡ് ഡാറ്റ ബുക്ക്" പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്?

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?

അന്താരാഷ്ട്ര സംഘടനകളും രൂപീകൃതമായ വർഷവും 

  1. ആഫ്രിക്കൻ യൂണിയൻ - 2000
  2. ഒപെക് - 1961
  3. നാറ്റോ - 1959
  4. യൂറോപ്യൻ യൂണിയൻ - 1996

ശരിയായ ജോഡി ഏതൊക്കെയാണ് ?

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പെടാത്തത് :

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന :