ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലാണ് അൻേറാണിയോ ഗുട്ടെറസ്. 1995 മുതൽ 2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോയ്ക്ക് അഞ്ച് സ്ഥിരാംഗ രാഷ്ട്രങ്ങൾ അംഗീകരിച്ച് വോട്ട് ചെയ്തു. ജനറൽ സെക്രട്ടറി ആവുന്നതിനു മുൻപ് അഭയാർഥികൾക്കുളള യു.എൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു.