പ്രസിദ്ധീകരണത്തിൽ ചരിത്രം സൃഷ്ടിച്ച 'ഇന്ന്' എന്ന ഇൻലൻഡ് മാസികയുടെ പത്രാധിപർ ?
Aപി.പി. രാമചന്ദ്രൻ
Bമണമ്പൂർ രാജൻ ബാബു
Cഷാജി
Dഎം. രാജീവ് കുമാർ
Answer:
B. മണമ്പൂർ രാജൻ ബാബു
Read Explanation:
മലപ്പുറത്തുനിന്ന് 1981 മുതൽ പ്രസിദ്ധീകരിക്കുന്ന ഇന്ന് എന്ന ഇൻലൻഡ് മാസികയുടെ പത്രാധിപർ മണമ്പൂർ രാജൻബാബുവാണ്. ആരംഭം മുതൽ അദ്ദേഹം തന്നെയാണ് പത്രാധിപരും പ്രസാധകനും.
മലയാളത്തിലെ മികച്ച എഴുത്തുകാർ പ്രതിഫലം വാങ്ങാതെ രചനകൾ നൽകുന്നു.
ഇന്ത്യക്ക് പുറമേ അമേരിക്ക, ഇംഗ്ലണ്ട്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും വായനക്കാരുണ്ട്.