Question:
വൈദ്യുത കാന്തിക തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
Aക്രിസ്ത്യൻ ഹൈഗൺസ്
Bമാക്‌സ്‌വെൽ
Cഐസക്ക് ന്യൂട്ടൻ
Dമാക്ക്സ് പ്ലാക്ക്
Answer:
B. മാക്‌സ്‌വെൽ
Explanation:
- വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് - ജയിംസ് ക്ലാർക്ക് മാക്സ് വെൽ
ഈ സിദ്ധാന്തത്തിൽ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങൾ
- പ്രകാശ തരംഗങ്ങൾ മാറുന്ന വൈദ്യുത മണ്ഡലങ്ങളുമായും ,കാന്തിക മണ്ഡലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു
- ഊർജ്ജം ഏതെങ്കിലും സ്രോതസ്സിൽ നിന്ന് തുടർച്ചയായി റേഡിയേഷൻ രൂപത്തിൽ പുറന്തള്ളപ്പെടുന്നു . ഇതാണ് വികിരണ ഊർജ്ജം
- വികിരണങ്ങൾക്ക് തരംഗ സ്വഭാവമുണ്ട് . ഇവ പ്രകാശ വേഗതയിൽ സഞ്ചരിക്കുന്നു
- വൈദ്യുത കാന്തിക തരംഗങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്
- വൈദ്യുതകാന്തിക പ്രേരണ തത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ - ഇൻഡക്ഷൻ കോയിൽ , ഡൈനാമോ , ട്രാൻസ്ഫോർമർ , മൈക്രോഫോൺ
- വൈദ്യുത കാന്തികത്വം കണ്ടുപിടിച്ചത് - ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്
- വൈദ്യുതവിശ്ലേഷണ തത്വം ആവിഷ്ക്കരിച്ചത് - മൈക്കൽ ഫാരഡേ