App Logo

No.1 PSC Learning App

1M+ Downloads

തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആരാണ് ?

Aപ്രഭാത് പട്‌നായിക്

Bജീൻ ഡ്രെസെ

Cസത്യജിത്ത് സിംഗ്

Dനോം ചോംസ്കി

Answer:

B. ജീൻ ഡ്രെസെ

Read Explanation:

  • ജീൻ ഡ്രെസെ ഒരു ബെൽജിയൻ വംശജനായ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക പ്രവർത്തകനുമായിരുന്നു .
  • 2005 ൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും  ഇന്ത്യയിലെ ദാരിദ്ര്യം, പട്ടിണി,സാമൂഹ്യക്ഷേമം. തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് മേഖലയിൽ സംഭാവനകൾ നൽകി
  • 2005-ൽ പാസാക്കിയ ഇന്ത്യയുടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ (NREGA) പ്രധാന ശില്പികളിൽ ഒരാളായിരുന്നു ജീൻ ഡ്രെസെ.
  • 'തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു 
  • ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങൾക്ക് പ്രതിവർഷം 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന ഒരു സാമൂഹിക ക്ഷേമ പദ്ധതിയാണ് NREGA

Related Questions:

കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് താഴെ തന്നിട്ടുള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i ) സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെയുള്ള ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യസനദ്ധസംഘടന സംവിധാനമാണ് കുടുംബശ്രീ 
ii ) ഈ സാമൂഹ്യ സംഘടന സംവിധാനത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്ന് വർഷത്തിലൊരിക്കരി നടത്തേണ്ടതാണ്. 
iii) ) കുടുംബശ്രീ ത്രിതല സംഘടനാസംവിധാനത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബശ്രീ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മ ഏതാണ് ?

അയൽക്കൂട്ടങ്ങൾ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?

സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപ്രതി ?

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :