Question:
ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ ആര് ?
Aഎസ്.വി ഗുപ്‍തെ
Bഎം.സി സെതൽവാദ്
Cസി.കെ ദഫ്‌താരി
Dജി.രാമസ്വാമി
Answer:
B. എം.സി സെതൽവാദ്
Explanation:
അറ്റോർണി ജനറൽ
- ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ
- അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76
- കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ
- അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
- അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി
- അറ്റോർണി ജനറലിന് സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം.
- പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ
ഇന്ത്യയുടെ പതിനാറാമത് അറ്റോണി ജനറൽ ആണ് ആർ വെങ്കിട്ട രമണി.