Question:

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ അധ്യക്ഷ ?

Aജസ്റ്റിസ്. ഡി.വൈ. ചന്ദ്രചൂഡ്

Bജസ്റ്റിസ് സി.കെ.പ്രസാദ്

Cജസ്റ്റിസ് പ്രസാദ് മൗലി

Dജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി

Answer:

D. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി

Explanation:

• പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (PCI) 1978-ലെ പ്രസ് കൗൺസിൽ ആക്റ്റ് പ്രകാരം രൂപീകരിച്ച ഒരു നിയമാനുസൃത സ്ഥാപനമാണ്. • ഇന്ത്യയിലെ അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പരമോന്നത സമിതിയാണിത്. • ചെയർമാനുൾപ്പെടെ 28 അംഗങ്ങളുണ്ടാകും. • ലോക്‌സഭാ സ്പീക്കറും രാജ്യസഭ ചെയർമാനും പിസിഐ തിരഞ്ഞെടുക്കുന്ന അംഗവുമാണ് ചെയർമാനെ(അധ്യക്ഷൻ) തിരഞ്ഞെടുക്കുന്നത്. • 1966 നവംബർ 16 -നാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത് . ഇതിന്റെ സ്മരണാർത്ഥമാണ് നവംബർ 16 -ന് "നാഷണൽ പ്രസ് ഡേ" ആചരിക്കുന്നത്.


Related Questions:

യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര ?

ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചുമതലകളെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ ?

 |. പഞ്ചായത്ത്,  മുനിസിപ്പാലിറ്റി,  വാർഡ്,  കോർപ്പറേഷൻ ഇവയുടെ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഫണ്ട്  വിഹിതത്തെ സംബന്ധിച്ച്  ഗവർണർക്ക് നിർദേശം നൽകുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്.  

|| . പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കുമുള്ള സഹായധനത്തിന് നിർദേശം നൽകുന്നത്  സംസ്ഥാന  ധനകാര്യ കമ്മീഷൻ ആണ്.  

ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം