Question:

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ സ്ഥാപകന്‍ ?

Aഹെന്‍ട്രി ഡുനന്‍റ്

Bവുഡ്റോ വില്‍സണ്‍

Cപീറ്റര്‍ ബെനൻസൺ

Dഅമര്‍ത്യാസന്‍

Answer:

C. പീറ്റര്‍ ബെനൻസൺ

Explanation:

ആംനെസ്റ്റി ഇന്റർനാഷണൽ 

  • മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് ആംനെസ്റ്റി ഇന്റർനാഷണൽ ആരംഭിച്ചത്.
  • ബ്രിട്ടീഷ് അഭിഭാഷകനായ പീറ്റർ ബെനൻസണാണ് സംഘടനയുടെ സ്ഥാപകൻ 
  • ലണ്ടനാണ് ആസ്ഥാനം.
  • 'പൊതുമാപ്പ്' എന്നാണ് 'ആംനെസ്റ്റി' എന്ന വാക്കിന്റെ അർഥം.
  • മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇവർ ശക്തമായി പോരാടുന്നു.
  • 150 രാജ്യങ്ങളിൽ നിന്നായി 12 ലക്ഷത്തോളം അംഗങ്ങൾ ഈ സംഘടനയിലുണ്ട്.
  • 1977 ലെ സമാധാനത്തിനുള്ള നൊബേൽ ഈ സംഘടന നേടി
  • 1978 ൽ മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് യു.എൻ അവാർഡും നേടി 
  • ആംനെസ്റ്റി ഇന്റർനാഷണലിന്റെ മുദ്രാവാക്യം - "ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിക്കുന്നതാണ്"

Related Questions:

യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് എമർജൻസി ഫണ്ട് (UNICEF) പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?

ഇപ്പോഴത്തെ യു.എൻ.ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ?

 ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

2.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.

3.ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. 

4.യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു.

ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രൂപീകൃതമായ സ്ഥാപനം ഏത് ?

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?