Question:
ആത്മീയ സഭയുടെ സ്ഥാപകൻ?
Aസ്വാമി ദയാനന്ദ സരസ്വതി
Bരാജാറാം മോഹൻ റോയ്
Cദേവേന്ദ്രനാഥ ടാഗോർ
Dകേശവ ചന്ദ്രസെൻ
Answer:
B. രാജാറാം മോഹൻ റോയ്
Explanation:
ആത്മീയ സഭ
- 1815-ൽ കൊൽക്കത്തയിൽ റാം മോഹൻ റോയിയാണ് ആത്മീയ സഭ ആരംഭിച്ചത്.
- ബഹുദൈവ വിഗ്രഹാരാധന, സാമൂഹിക അനാചാരങ്ങൾ എന്നിവയ്‌ക്കെതിരെ പ്രചാരണത്തിനായാണ് ആത്മീയ സഭ സ്ഥാപിച്ചത്. ഇത് വഴി രാജാറാം മോഹൻ റോയ് ഏകദൈവ ആശയങ്ങൾ പ്രചരിപ്പിച്ചു.
- ആത്മീയ സഭയിൽ ദാർശനിക വിഷയങ്ങളിൽ (philosophy) സംവാദങ്ങളും ചർച്ചകളും നടത്താറുണ്ടായിരുന്നു.
- 1823-ൽ ഈ അസോസിയേഷൻ പ്രവർത്തനരഹിതമായി.
- ബ്രഹ്മസമാജം സ്ഥാപിച്ചതും രാജാറാം മോഹൻ റോയ് ആണ്.