App Logo

No.1 PSC Learning App

1M+ Downloads

ഷാജഹാന്റെയും ഔറംഗസേബിന്റെയും ഭരണകാലത്ത് 6 തവണ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി ആരാണ് ?

Aജീൻ ഡി തെവെനോട്ട്

Bഫ്രാങ്കോയിസ് ബർണിയർ

Cനിക്കോളാവോ മനുച്ചി

Dടാവർണിയർ

Answer:

D. ടാവർണിയർ

Read Explanation:

ജീൻ ബാപ്തിസ്തേ ടാവർണിയർ

  • പതിനേഴാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് രത്ന വ്യാപാരിയും സഞ്ചാരിയുമായിരുന്നു.
  • ഇദ്ദേഹത്തിന്റെ ആദ്യയാത്ര 1631ൽ കോൺസ്റ്റാന്റിനോപ്പിൾ വഴി പേർഷ്യയിലേക്കും അതുവഴി ഇറ്റലിയിലേക്കുമായിരുന്നു.
  • 1638ൽ ആരംഭിച്ച രണ്ടാമത്തെ പര്യടനത്തിൽ പേർഷ്യയിലെത്തിയശേഷം അവിടെ നിന്നും ഇന്ത്യയിലേക്കു തിരിച്ചു.
  • മൂന്നാമത്തെ പര്യടനത്തിൽ (1643 ) ഇന്ത്യയിലും തുടർന്ന് ജാവ വരെയും സഞ്ചരിച്ചു.
  • 1663ൽ നടത്തിയ നാലാമത്തെ പര്യടനത്തിലും ഇദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.
  • ഷാജഹാന്റെയും അദ്ദേഹത്തിൻറെ പുത്രൻ ഔറംഗസേബിന്റെയും ഭരണകാലത്താണ് പലതവണകളായി ടാവർണിയർ ഇന്ത്യ സന്ദർശിച്ചത്.
  • ആകെ 6 തവണ ഇദ്ദേഹം ഇന്ത്യ സന്ദർശിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു,
  • ഇന്ത്യയിൽ മുഗൾ രാജ സദസ്സ് ഗോവ, സൂററ്റ്, ആഗ്ര, ഗോൽക്കൊണ്ട എന്നീ പ്രദേശങ്ങൾ ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.
  • സിക്സ് വോയേജസ് (1676) എന്ന പ്രശസ്തമായ യാത്രാ വിവരണഗ്രന്ഥം ടാവർണിയർ രചിച്ചതാണ്.

Related Questions:

ഹിന്ദു വനിതകൾ ആയിരുന്ന മാതാക്കൾക്ക് ജനിച്ച മുഗൾ ചക്രവർത്തിമാർ?

പുരാനകിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി ?

അക്ബറിന്റെ ഭരണകാലത്ത് നിർമ്മിക്കാത്ത കോട്ട ഏതാണ്?

മുഗൾ ചക്രവർത്തിയായ ജഹാൻഗീറിൻ്റെ ശവകുടീരം എവിടെയാണ്?

മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയുമായ വനിതാ ഭരണാധികാരി