മൗലികാവകാശങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുന്നത് സുപ്രീം കോടതിയാണ്. പൗരന്മാരുടെ മൗലികാവകാശങ്ങൾ ചൂഷണം ചെയ്യപ്പെടാതെ കോടതി സംരക്ഷിക്കുന്നു. മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്ന നിലയിൽ സുപ്രീം കോടതിക്ക്, മൗലികാവകാശങ്ങൾ ലംഘിക്കുന്ന ഏതൊരു നിയമവും അസാധുവായി പ്രഖ്യാപിക്കാം.
അനുഛേദം 32 : ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം, തങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ഭരണഘടനാപരമായ പ്രതിവിധി സുപ്രീം കോടതിയിൽ നിന്ന് തേടാനുള്ള അവകാശം ഇന്ത്യയിലെ ഓരോ പൗരനും നൽകിയിട്ടുണ്ട്.