രാജ്യത്തെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥൻ ?Aസോളിസിറ്റർ ജനറൽBഅറ്റോണി ജനറൽCകംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽDഅഡ്വക്കറ്റ് ജനറൽAnswer: B. അറ്റോണി ജനറൽRead Explanation: ഭരണഘടനയുടെ 76-ാം വകുപ്പാണ് അറ്റോർണി ജനറലിനെക്കുറിച്ച് പരാമർശിക്കുന്നത്. നിയമകാര്യങ്ങളിൽ ഭാരത സർക്കാരിനെ ഉപദേശിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രാഥമിക ചുമതല. പ്രസിഡന്റാണ് അറ്റോർണി ജനറലിനെ നിയമിക്കുന്നത്. സുപ്രീംകോടതി ജഡ്ജിയാവാൻ വേണ്ട യോഗ്യതകൾ ഉള്ളയാളാവണം. എന്നാൽ മിനിമം പ്രായം, വിരമിക്കൽ എന്നിവയെക്കുറിച്ച് ഭരണഘടനയിൽ പറയുന്നില്ല. ഇന്ത്യയിലെ ഏതു കോടതിയിലും നേരിട്ടു ഹാജരായി അഭിപ്രായം പറയാൻ അറ്റോർണി ജനറലിന് അധികാരമുണ്ട്. പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചകളിൽ പങ്കെടുക്കാനും അദ്ദേഹത്തിനാവും. Open explanation in App