Question:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

1) സാന്താ ക്ലോസിൻ്റെ വസതി സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

2) 2008 ൽ പദ്മവിഭൂഷൺ നൽകി ആദരിച്ചു 

3) പശ്ചിമ ബംഗാളിൽ നിന്ന് രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വ്യക്തി 

4) 2019 ൽ ഭാരത രത്ന നൽകി ആദരിച്ചു 

Aശങ്കർ ദയാൽ ശർമ്മ

Bഫക്രുദീൻ അലി അഹമ്മദ്

Cപ്രണബ് കുമാർ മുഖർജി

Dരാംനാഥ് കോവിന്ദ്

Answer:

C. പ്രണബ് കുമാർ മുഖർജി

Explanation:

പ്രണബ് കുമാർ മുഖർജി 

  • രാഷ്ട്രപതിയായ കാലഘട്ടം - 2012 ജൂലൈ 25 - 2017 ജൂലൈ 25 
  • രാഷ്ട്രപതിയായ പതിമൂന്നാമത്തെ വ്യക്തി 
  • 1935 ഡിസംബർ 11 ന് പശ്ചിമബംഗാളിലെ ബിർദും ജില്ലയിലെ മിറാത്തി ഗ്രാമത്തിൽ ജനിച്ചു 
  • ധനകാര്യ മന്ത്രിയായും ,പ്രതിരോധ മന്ത്രിയായും , പ്ലാനിംഗ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട് 
  • കേന്ദ്രധനകാര്യ മന്ത്രിയായ ശേഷം രാഷ്ട്രപതിയായ  രണ്ടാമത്തെ വ്യക്തി ( ആദ്യം - ആർ. വെങ്കിട്ടരാമൻ )
  • സോഷ്യൽ മീഡിയയായ ട്വിറ്ററിൽ അംഗത്വം എടുത്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി 
  • 2004 മുതൽ 2012 വരെ ലോക്സഭയുടെ നേതാവായി പ്രവർത്തിച്ചു 
  • ഭാരത രത്നം ലഭിച്ച വർഷം - 2019 
  • സാന്താ ക്ലോസിൻ്റെ വസതി സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി 
  • 2008 ൽ പദ്മവിഭൂഷൺ ലഭിച്ചു 

പ്രധാന പുസ്തകങ്ങൾ 

  • ദി ടർബുലന്റ് ഇയേഴ്സ് (1980 -1988 )
  • ചലഞ്ചസ് ബിഫോർ ദ നേഷൻ 
  • തോട്ട്സ് ആന്റ് റിഫ്ളക്ഷൻ 
  • ഓഫ് ദ ട്രാക്ക് 
  • ദി കൊളീഷൻ ഇയേഴ്സ് (1996 - 2012 )

Related Questions:

ബ്രിട്ടൻ സന്ദർശിച്ച ആദ്യ രാഷ്ട്രപതി ആരാണ് ?

ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി?

പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടാൻ അധികാരപ്പെട്ടതാര്?

ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?

മൂന്ന് തരത്തിലുള്ള ഫിനാൻഷ്യൽ ബില്ലുകളിൽ ഒന്നായ ഫിനാൻഷ്യൽ ബിൽ I ആരുടെ ശുപാർശ കൊണ്ടാണ് ലോക്‌സഭയിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളു ?