Question:
അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കോമൺ സെൻസ് എന്ന ലഘു ലേഖനം അവതരിപ്പിച്ച വ്യക്തി ആര്?
Aജെയിംസ് ഓട്ടിസ്
Bമാർട്ടിൻ ലൂഥർ കിംഗ്
Cബറാക് ഒബാമ
Dതോമസ് പെയിൻ
Answer:
D. തോമസ് പെയിൻ
Explanation:
- കോമൺ സെൻസ് എന്ന ലഘുരേഖ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്.
- ഇംഗ്ലീഷ് രാഷ്ട്രീയപ്രവർത്തകനും വിപ്ലവകാരിയും എഴുത്തുകാരനുമായിരുന്ന തൊമസ് പെയ്ൻ എഴുതിയ ലഘുലേഖ ആണിത്.
- 1776 ൽ എഴുതപ്പെട്ട ഈ ലേഖനത്തിലൂടെ കോളനികളെ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമാക്കാൻ പെയിൻ അമേരിക്കൻ ദേശാഭിമാനികളെ ഉദ്ബോധിപ്പിച്ചു.
- ' കോമൺ സെൻസ് എഴുതിയ തൂലികയില്ലായിരുന്നെങ്കിൽ ജോർജ് വാഷിംഗ്ടണിന്റെ വാൾ വ്യർത്ഥമായിപ്പോയേനേ ' എന്ന് ജോൺ ആഡംസ് ഒരിക്കൽ നിരീക്ഷിക്കുകയുണ്ടായി.