Question:

1191 ലെ ഒന്നാം തറൈൻ യുദ്ധത്തിൽ വിജയിച്ച രാജാവ് താഴെപ്പറയുന്നവരിൽ ആരാണ് ?

Aമുഹമ്മദ് ഘോറി

Bമുഹമ്മദ് ബിൻ തുഗ്ലക്ക്

Cബാബർ

Dപൃഥ്വിരാജ് ചൗഹാൻ

Answer:

D. പൃഥ്വിരാജ് ചൗഹാൻ

Explanation:

പൃഥ്വിരാജ് ചൗഹാൻ

  • വടക്കേ ഇന്ത്യ ഭരിച്ച അവസാന ഹിന്ദു രാജാവ്.
  • ഡൽഹി ഭരിച്ച അവസാന ഹിന്ദു രാജാവ്.
  • ഇന്ത്യ ചരിത്രത്തിൽ റായ്പ്പിത്തോറ (കാല്പനികനായ പോരാളി) എന്നറിയപ്പെടുന്ന ഭരണാധികാരി.
  • 1175 മുതൽ 1192 വരെയാണ് പൃഥ്വിരാജ് ചൗഹാന്റെ ഭരണകാലഘട്ടം.

ഒന്നാം തറൈൻ യുദ്ധം

  • 1191 ൽ, മുഹമ്മദ് ഗോറി ഹിന്ദുസ്ഥാനിലെ ചഹമാന പ്രദേശം ആക്രമിച്ചു
  • ഇതിനെതിരെ പ്രതിരോധിക്കാൻ രാജാക്കന്മാർ പൃഥ്വിരാജുമായി സഖ്യം ഉണ്ടാക്കുകയും ചെയ്തു.
  • പൃഥ്വിരാജ്, ഡൽഹിയിലെ ഗോവിന്ദരാജ ഉൾപ്പെടെയുള്ള നാട്ടുരാജാക്കന്മാരുമായി ഗോറിയുമായി യുദ്ധത്തിൽ ഏർപ്പെട്ടു.
  • മുഹമ്മദ് ഗോറിയുടെ സൈന്യത്തെ ഹരിയാനയ്ക്ക് അടുത്തുള്ള തറൈനിൽ വച്ച് പൃഥ്വിരാജ് പരാജയപ്പെടുത്തി വിട്ടയച്ചു.

രണ്ടാം തറൈൻ യുദ്ധം

  • 1192ൽ മുഹമ്മദ് ഗോറി വീണ്ടും തറൈനിൽ വച്ച് പൃഥ്വിരാജ് ചൗഹാനുമായി ഏറ്റുമുട്ടി
  • യുദ്ധത്തിൽ മുഹമ്മദ് ഗോറി പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തി.
  • പൃഥ്വിരാജ് ചൗഹാനെ തടവിലാക്കുകയും,പിന്നീട് വധിക്കുകയും ചെയ്തു.
  • ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിന് അടിത്തറപാകിയ യുദ്ധമാണ് രണ്ടാം തറൈൻ യുദ്ധം.


Related Questions:

ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ?

പ്രഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി?

നാണയ നിർമ്മാതാക്കളിൽ രാജകുമാരൻ എന്നറിയപ്പെട്ട മുസ്ലിം ഭരണാധികാരി?

Who among the following built the largest number of irrigation canals in the Sultanate period?

ഇന്ത്യയിൽ ആദ്യമായി ‘കമ്പോള പരിഷ്കരണം’ നടപ്പിലാക്കിയ ഭരണാധികാരി ?