Question:
ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്ന നേതാവ് ആരാണ് ?
Aജോർജ് വാഷിംഗ്‌ടൺ
Bസൈമൺ ബൊളിവർ
Cഫ്രാൻസിസ്‌കോ മിറാൻഡ
Dജോസെ ഡി സൻമാർട്ടിൻ
Answer:
B. സൈമൺ ബൊളിവർ
Explanation:
സൈമൺ ബൊളിവർ
- തെക്കൻ അമേരിക്കൻ വൻകരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തി.
- 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ചു.
- ലാറ്റിനമേരിക്കയുടെ വിമോചന നായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
- കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്.
സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ:
- ബൊളീവിയ
- ഇക്വഡോർ
- പനാമ
- കൊളംബിയ
- പെറു
- വെനസ്വേല