Question:

പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

Aജനറൽ ഡയർ

Bടി.എച് ബേബർ

Cവില്യം ഫ്രാൻക്

Dറോബർട്ട് ഫ്രാൻക്

Answer:

B. ടി.എച് ബേബർ

Explanation:

പഴശ്ശി കലാപം

  • ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ ഉയർന്നുവന്ന ആദ്യകാല കലാപങ്ങളിൽ ഒന്ന്.
  • മലബാറിൽ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ് ഈ കലാപത്തിനു വഴിയൊരുക്കിയത്.
  • പഴശ്ശി കലാപത്തിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. 1793 മുതൽ 1797 വരെയുള്ള കാലഘട്ടമാണ് കലാപത്തിന്റെ ഒന്നാം ഘട്ടം. 
  • ബ്രിട്ടീഷുകാർക്കുള്ള നികുതി പിരിവ് തടഞ്ഞുകൊണ്ടാണ് പഴശ്ശി രാജാവ് ഒന്നാം കലാപത്തിന് തുടക്കം കുറിച്ചത്. 
  • ഒന്നാം പഴശ്ശി കലാപം നിർത്തലാക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായത് - ചിറയ്ക്കൽ രാജാവ് (1797)
  • 1800 ൽ പഴശ്ശി കലാപത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു.
  • വയനാട് കയ്യടക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കമാണ് രണ്ടാം പഴശ്ശികലാപത്തിനു കാരണമായത്.
  • ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്‌ക്കരിച്ച യുദ്ധതന്ത്രം - ഗറില്ലാ യുദ്ധം (ഒളിപ്പോര്)
  • പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബേബറായിരുന്നു 
  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ - ആർതർ വെല്ലസ്ലി പ്രഭു.
  • പഴശ്ശിരാജയ്ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേന - കോൽക്കാർ

Related Questions:

ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ഷോംപ്രകാശ്' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?

സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം ഏത് ?

ബോംബെയിൽ ശാരദ സദൻ സ്ഥാപിച്ചതാര് ?

ഒന്നാം സ്വതന്ത്ര സമരത്തിന് ഫൈസാബാദിൽ നേതൃത്വം കൊടുത്തിരുന്നത് ആരൊക്കെ ആയിരുന്നു ?

രാമകൃഷ്ണ മിഷന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?