Question:

പാർലമെന്റ് അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ആര് ?

Aഅഡ്വക്കേറ്റ് ജനറൽ

Bസി.എ.ജി

Cഅറ്റോർണി ജനറൽ

Dധനകാര്യ കമ്മീഷൻ

Answer:

C. അറ്റോർണി ജനറൽ

Explanation:

അറ്റോർണി ജനറൽ 

  • രാജ്യത്തെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥൻ ആണ് അറ്റോർണി ജനറൽ
  •  ഭരണഘടനയുടെ ആർട്ടിക്കിൾ 76 പ്രകാരം അറ്റോർണി ജനറലിനെ സർക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് നിയമിക്കുന്നത്. 
  • അറ്റോർണി ജനറലിനെ രാഷ്ട്രപതിക്ക് സ്വമേധയാ നീക്കം ചെയ്യാം

ചുമതലകളും പ്രവർത്തനങ്ങളും

  • പാർലമെന്റിന്റെ സഭാ നടപടികളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട് 
  • ഇന്ത്യയിലെ ഏതു കോടതിയിലും ഔപചാരികമായ കൂടിക്കാഴ്ചയ്ക്കും, വാദിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. 
  • പാർലമെന്റ് അംഗങ്ങൾക്ക് ലഭ്യമായ എല്ലാ നിയമനിർമ്മാണ അധികാരങ്ങളും (വോട്ടെടുപ്പ് ഒഴികെ )അദ്ദേഹത്തിനുണ്ട് 
  • രാഷ്ട്രപതി നൽകുന്ന നിയമപരമായ ചുമതലകൾ അദ്ദേഹം നിർവഹിക്കുന്നു
  •  

Related Questions:

പുതിയ സ്റ്റേറ്റുകൾക്ക് രൂപം നൽകാൻ അധികാരം ഉള്ളത് ആർക്കാണ് ?

രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?

കേരളത്തിൽ നിന്ന് ലോകസഭയിലേയ്ക്ക് എത്ര അംഗങ്ങളെ അയയ്ക്കാം?

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ 

ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യസമ്മേളനത്തിൽ ആദ്യത്തെ ബില്ല് അവതരിപ്പിച്ചത് ആര് ?