'സ്‌നേഹഗായകൻ' എന്നറിയപ്പെട്ട കവി ആര് ?
Aവള്ളത്തോൾ
Bകുമാരനാശാൻ
Cചങ്ങമ്പുഴ
Dഅക്കിത്തം
Answer:
B. കുമാരനാശാൻ
Read Explanation:
കുമാരനാശാൻ
ജനനം : 1873 ഏപ്രിൽ 12 (1048 മേടം 1)
അച്ഛൻ : നാരായണൻ പെരുങ്ങാടി
അമ്മ : കാളിയമ്മ
മരണം : 1924 ജനുവരി 16
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
കുമാരു എന്നായിരുന്നു യഥാർഥ പേര്.
ശ്രീനാരായണഗുരു കുമാരുവിനെ മദ്രാസിലും കൽക്കട്ടയിലും വിട്ട് പഠിപ്പിച്ചു.
കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുടങ്ങിയതോടെയാണ് അദേഹം കുമാരനാശാൻ എന്നറിയപ്പെട്ട് തുടങ്ങിയത്.
എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി കുമാരനാശാൻ ആയിരുന്നു.
കുമാരനാശാൻ , എം ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം പ്രസിദ്ധീകരിച്ചത്.
വെയിൽസ് രാജകുമാരൻ 1922-ൽ കേരളീയ മഹാകവി എന്ന നിലയിൽ മദിരാശിയിൽ വച്ച് പട്ടും വളയും സമ്മാനിച്ച് ആദരിച്ചു.
മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയ മലയാള കവി.
ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ച വ്യക്തി.
ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാള കവി
കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ
കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ
നാമവിശേഷണങ്ങൾ
വിപ്ലവത്തിന്റെ ശുക്രനക്ഷത്രം
സ്നേഹഗായകൻ
ആശയ ഗംഭീരൻ