Question:
മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആരാണ് ?
Aഫക്രുദ്ദീൻ അലി അഹമ്മദ്
Bഡോ. എസ്. രാധാകൃഷ്ണൻ
Cഡോ. രാജേന്ദ്രപ്രസാദ്
Dവി.വി. ഗിരി
Answer:
A. ഫക്രുദ്ദീൻ അലി അഹമ്മദ്
Explanation:
1974 മുതൽ 1977 വരെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദീൻ അലി അഹമ്മദ്
ദേശീയ അടിയന്തിരാവസ്ഥ
രാഷ്ട്രപതിക്ക് സ്വമേധയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമല്ല . പാർലമെന്റിൻ്റെ ' WRITTEN REQUEST ' ൻ്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് .
പാർലമെന്റിൻ്റെ അനുമതിയോട് കുടി തന്നെ അടിയന്തിരാവസ്ഥ നീട്ടി വെക്കാനും രാഷ്ടപതിക്ക് അധികാരമുണ്ട്.
ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുമ്പോൾ ആർട്ടിക്കിൾ 20 , 21 ഒഴികെയുള്ള മൗലികാവകാശങ്ങൾ എല്ലാം റദ്ദ് ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്ക് ഉണ്ട്
ഇന്ത്യയിൽ മൂന്ന് തവണ ' ദേശീയ അടിയന്തിരാവസ്ഥ ' പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - 1962 ലെ ചൈനീസ് ആക്രമണം
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ . S രാധാകൃഷ്ണൻ ആണ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
ആദ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി - ജവഹർ ലാൽ നെഹ്‌റു
ആദ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പ്രതിരോധ മന്ത്രി - V K കൃഷ്ണൻ മേനോൻ
ഇന്ത്യയിലെ രണ്ടാമത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാനുണ്ടായ കാരണം - 1971 ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം
രണ്ടാം ദേശിയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ രാഷ്‌ട്രപതി - V V ഗിരി
രണ്ടാം ദേശിയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി
രണ്ടാം ദേശിയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ പ്രതിരോധ മന്ത്രി - ജഗ് ജീവൻ റാം
1975 ലെ ആഭ്യന്തര കലാപത്തെ തുടർന്നാണ് ഇന്ത്യയിൽ മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്
ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ഒരു മാസത്തിനകം പാർലമെന്ററിൻ്റെ ഇരു സഭകളും അതിനു അംഗീകാരം നൽകിയിരിക്കണം
ഫക്രുദ്ധീൻ അലി അഹമ്മദ് ആണ് മൂന്നാമത്തെ ദേശിയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ രാഷ്‌ട്രപതി
മൂന്നാമത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി
രണ്ടാമത്തെയും മൂന്നാമത്തെയും അടിയന്തിരാവസ്ഥ പിൻവലിച്ചത് - B D ജട്ടി
1975 ലെ അടിയന്തിരാവസ്ഥ കാലത്ത് നടന്ന അക്രമങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി-ഷാ കമ്മീഷൻ